Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

31 May 2023 01:50 PM

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് എൽഡിഎഫിന് വിജയം. എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. എൽഡിഎഫും യുഡിഎഫും നാല് സീറ്റുകൾ വീതം പിടിച്ചെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ കോൺഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയുള്ള സ്ഥാനാർഥി വിജയിച്ചു. രണ്ടിടത്ത് ഇടതു പിന്തുണയുള്ള സ്വതന്ത്രർ ജയിച്ചത് അടക്കം കൂട്ടിയാൽ ഒൻപത്തിടത്ത് എൽഡിഎഫ് വിജയം. എട്ടിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പാലക്കാട്പെരിങ്ങോട്ടുകുർശ്ശി പഞ്ചായത്തിലെ എട്ടാം വാർഡിൽ, കോൺഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയോടെ മത്സരിച്ച ആർ ഭാനുരേഖ 417 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ യുഡിഎഫിന് സ്ഥാനാർഥി ഉണ്ടായിരുന്നില്ല.

കോട്ടയം മുൻസിപ്പാലിറ്റിയിലെ പുത്തൻതോടു വാർഡ് വാശിയേറിയ മത്സരത്തിൽ യുഡി എഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യു ഡി എഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. ഇവിടെ പരാജയപ്പെട്ടിരുന്നു എങ്കിൽ യുഡിഎഫ് ഭരണത്തിനുതന്നെ ഭീഷണി ആകുമായിരുന്നു. കോട്ടയം പൂഞ്ഞാർ പഞ്ചായത്ത് പെരുന്നിലത്ത് വാർഡ് ജനപക്ഷത്ത് നിന്നും സിപിഎം പിടിച്ചെടുത്തു. എൽഡിഎഫ്ബി സ്ഥാനാർഥി ബിന്ദു അശോകൻ 12 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മൽസരിച്ച ജനപക്ഷം ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

കൊല്ലം അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സിറ്റിങ് സീറ്റ് എൽ.ഡി.എഫ്
പിടിച്ചെടുത്തു. സിപിഐയിലെ ജി. സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എണാകുളം നെല്ലിക്കുഴി പഞ്ചായത്തിൽ ആറാം വാർഡ് ബി.ജെ.പിയിൽ നിന്ന് സി.പി.എം പിടിച്ചെടുത്തു. LDF സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് ആണ് വിജയിച്ചത്.
 
പാലക്കാട്‌ ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കല്ലമലയിൽ ബിജെപി സ്ഥാനാർഥി ശോഭന 92 വോട്ടിനു വിജയിച്ചു. സിപിഐയുടെ സീറ്റ്‌ ആണ് ബിജെപി പിടിച്ചെടുത്തത്. പത്തനംതിട്ട മൈലപ്ര പഞ്ചായത്ത്‌ അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസ്സി വർഗീസ് ആണ് 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ആകെയുള്ള 13 സീറ്റിൽ എൽഡിഎഫ് ആര് , യുഡിഎഫ് ആര് , ബിജെപി ഒന്ന് എന്ന കക്ഷിനില ആയതോടെ ഭരണം തുലാസിലായി.

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് എൽഡിഎഫ് വാർഡ് നിലനിർത്തി. സി പി എമ്മിന്റെ അജിത് രവീന്ദ്രൻ വിജയിച്ചു. കണ്ണൂർ കോര്പറേഷൻ പള്ളിപ്രം ഡിവിഷൻ യുഡിഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോഴിക്കോട് പുതുപ്പാടി കനലാഡ് വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം. സിപിഎമ്മിന്റെ അജിത മനോജ് ആണ് വിജയിച്ചത്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്ന്പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി യു.രാമചന്ദ്രൻ 80 വോട്ടിനു വിജയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration