ചേർത്തല നഗരസഭാ 11 വാർഡിൽ എൽഡിഎഫ് വിജയിച്ചു; കോൺഗ്രസ് മൂന്നാമത്
ചേർത്തല നഗരസഭ| പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ എ അജി വിജയിച്ചു. നിലവിലുണ്ടായിരുന്ന എൽഡിഎഫ് കൗൺസിലർ മരിച്ചതിനാലാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 310വോട്ടിന്റെ ഭുരിപക്ഷത്തിലാണ് വിജയം . കോൺഗ്രസിലെ കെ ആർ രൂപേഷ് , ബിജെപിയിലെ കെ പ്രേംകുമാർ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ആകെ വോട്ട് 1039: എ അജി LDF സ്വത. (588). അഡ്വ. പ്രേംകുമാർ കാർത്തികേയൻ ബിജെപി (278), കെ ആർ രൂപേഷ് കോൺ. 173. ഭൂരിപക്ഷം 310