പൂഞ്ഞാർ ഒന്നാംവാർഡ് എൽഡിഎഫ് പിടിച്ചെടുത്തു; ബിന്ദു അശോകന് ജയം
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബിന്ദു അശോകൻ വിജയിച്ചു. 12 വോട്ടിനാണ് വിജയം.
പതിമൂന്ന് അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്.
2020 ലെ തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സ്ഥാനാർഥി ഷെൽമി റെന്നി 71 വോട്ടിന് ജയിച്ച സീറ്റാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ശാന്തിജോസ് ഇത്തവണ ജനപക്ഷം സ്ഥാനാർഥിയായി ബിജെപി പിന്തുണയോടെയാണ് മത്സരിച്ചത്. യുഡിഎഫിൽനിന്ന് മഞ്ജു ജയ്മോനാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫിന് 75 വോട്ടേ ഉണ്ടായിരുന്നുള്ളൂ.