Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന്

07 July 2021 10:45 AM


പാലക്കാട്:സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി സംഘടിപ്പിക്കുന്ന സ്ത്രീധന നിരോധന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് പ്രതിജ്ഞക്ക് നേതൃത്വം നല്കും. ജനപ്രതിനിധികള്, സാക്ഷരതാ പ്രവര്ത്തകര്, കുടുംബശ്രീ പ്രവര്ത്തകര്, തുല്യതാ പഠിതാക്കള്, തുടര് വിദ്യാഭ്യാസ പ്രവര്ത്തകരും ഉള്പ്പടെ രണ്ട് ലക്ഷം പേര് വീടുകളില് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. കോവിഡ് മാനദണ്ഡങ്ങൾ നിലനില്ക്കുന്നതിനാല് ഓണ്ലൈന് ക്യാമ്പയിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.






സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ‘സ്ത്രീധന മുക്തകേരളം’ എന്ന കാമ്പയിന്റെ ഭാഗമായാണ് പ്രതിജ്ഞ ചൊല്ലുന്നത്. സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള് ജനങ്ങളില് എത്തിക്കുക, സ്ത്രീധനത്തിന്റെ ചരിത്രത്തെയും സാമൂഹിക അനുഭവങ്ങളെയും കുറിച്ച് അവബോധം നല്കുക, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക, കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നിങ്ങനെയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീധന നിരോധന നിയമത്തെകുറിച്ചുള്ള പോസ്റ്റര് പ്രചരണം, പ്രഭാഷണ പരമ്പര, സ്ത്രീധന നിരോധന പ്രതിജ്ഞ, ലഘുലേഖ വിതരണം തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.




ജൂലൈ ഒൻപതിന് സ്ത്രീധന വിരുദ്ധ കൈപ്പുസ്തകം വിതരണം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര് ഡോ. പി.എസ് ശ്രീകലയുടെ ഫെയ്‌സ്ബുക്ക് പേജില് (http://www.facebook.com/PS.SreekalaDirector/) രാത്രി ഏട്ടിന് ലൈവായും, മറ്റ് സമയങ്ങളില് റെക്കോര്ഡ് ചെയ്ത വീഡിയോയായും പരിപാടികള് കാണാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration