
തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകന്‍ മരിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകന്‍ മരിച്ചു.
മാറനല്ലൂര്‍ ഊരുട്ടമ്ബലം കൊല്ലാലംകോട് രാജേശ്വരി ഭവനില്‍ ഗംഗാധരന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാലരാമപുരം കാട്ടാക്കട റോഡില്‍ തേമ്ബാ മുട്ടത്ത് വച്ചായിരുന്നു അപകടം.
ഭാര്യ രാജേശ്വരിയെ ബൈക്കിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങമ്ബോഴായിരുന്നു അപകടം. ബൈക്ക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന ഓട്ടോറിക്ഷയ്ക്കടിയില്‍പ്പെടുകയുമായിരുന്നു.