IFFK; യാത്ര സുഖമമാക്കാന്‍ കെ.എസ്.ആര്.ടി.സിയും
ചലച്ചിത്രമേളയിലേക്ക് വരുന്നവര്‍ക്ക് ഇനി യാത്ര ചെയ്യാനുള്ള ടെന്‍ഷന്‍ വേണ്ട.
ഒരു വേദിയില്‍നിന്ന് മറ്റൊരു വേദിയിലേക്ക് പോകാനുള്ള എല്ലാ സൗകര്യവും കെ.എസ്.ആര്.ടി.സി ഒരുക്കിയിട്ടുണ്ട്.
സിറ്റി സര്‍ക്കുലര്‍ ബസ്സുകള്‍ ഓടുന്ന റൂട്ടുകളിലാണ് വേദികളെല്ലാം സ്ഥിതി ചെയ്യുന്നത് എന്നതാണ് മേള കൂടാന്‍ വരുന്നവര്‍ക്ക് അനുഗ്രഹമാകുക. ഫെസ്റ്റിവല്‍ സമയമായ രാവിലെ 9 മുതല്‍ രാത്രി 10 വരെ ഈ റൂട്ടുകളില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ നിരന്തരമുണ്ടാകും.
ഒരു ട്രിപ്പിന് പത്ത് രൂപയാണ് ചാര്‍ജ്. യാത്രക്കാര്‍ മുപ്പത് രൂപയുടെ 'ടുഡേ ടിക്കറ്റ്' എടുത്താല്‍ തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് എത്രവേണമെങ്കിലും യാത്രചെയ്യാം. 50 രൂപയുടെ 'ഗുഡ് ഡേ' ടിക്കറ്റ് എടുത്താല്‍ സിറ്റി സര്‍ക്കുലര്‍ ബസുകളില്‍ ഇരുപത്തിനാലുമണിക്കൂറും എങ്ങോട്ടുവേണമെങ്കിലും യാത്രചെയ്യാം.
100 രൂപയുടെ കെ.എസ്.ആര്.ടി.സി ട്രാവല്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വീസുകളില്‍ യാത്ര ചെയ്യാം. രാത്രിസമയങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക്ക് ബസുകളും കെ.എസ്.ആര്.ടി.സി ഒരുക്കിയിട്ടുണ്ട്. ഇവയുടെ സമയവിവരങ്ങള്‍ തിയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കും.