മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ഒന്നിക്കുന്നു; പ്രതീക്ഷകൾ ഏറെ
ലിജോ പെല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഹൻലാലിൻറെ പ്രതികരണം. മോഹന്‍ലാലും, ലിജോ പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന രീതിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. അടുത്ത പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളിലൊരാളായ ലിജോ ജോസ് പെല്ലിശേരിക്കൊപ്പമാണന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.