കെ.എസ്.ആര്.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
തുടക്കത്തില്‍ തിരുവനന്തപുരം പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. അപാകതകളുണ്ടെങ്കില്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തി ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ഡിപ്പോകളിലും പുതിയ രീതി നടപ്പിലാക്കും.
ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി യൂണിയനായ ടി.ഡി.എഫ് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ഹൈകോടതി വിധി കണക്കിലെടുത്ത് പിന്മാറി. അതേസമയം സെപ്റ്റംബറിലെ ശമ്ബളം ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും. സര്‍ക്കാര്‍ സഹായമായ 50 കോടി കെ.എസ്.ആര്.ടി.സിക്ക് അനുവദിച്ചു.