പിനാക്കിൾ ഏവിയേഷൻ അക്കാഡമി 2019 - 2022 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി
ഒരു പതിറ്റാണ്ടായി ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന പിനാക്കിൾ ഏവിയേഷൻ അക്കാഡമി 2019 - 2022 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. നിരവധി വിദ്യാർത്ഥികളെ ഏവിയേഷൻ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ പിനാക്കിൾ ഏവിയേഷൻ അക്കാഡമിക്ക് ദേശീയ തൊഴിൽ വിദ്യാ കേന്ദ്രത്തിന്റെ കീഴിലുള്ള കോഴ്സുകൾ ചെയ്യുന്നതിനുള്ള അംഗീകാരവും ലഭിച്ചു. അതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു നിർവഹിച്ചു. അതിനോടൊപ്പം വിദ്യാർഥികൾക്കായുള്ള സർട്ടിഫിക്കേറ്റ് വിതരണവും ഡിവൈഎസ്പി നിർവഹിച്ചു. പിനാക്കിൾ ഏവിയേഷൻ അക്കാഡമി മാനേജിങ് ഡയറക്ടർ ഹാഫിസ് എംഎൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ദേശീയ തൊഴിൽ വിദ്യാ കേന്ദ്രത്തിന്റെ പ്രതിനിധി സൂര്യാലയം രവീന്ദ്രനെയും ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിനെയും ആദരിച്ചു. അധ്യാപകരായ കുഞ്ചു മുരളി, ബിനു, രക്ഷാധികാരി അജിത് കുമാർ തമ്പി എന്നിവർ സംസാരിച്ചു. ബിബിഎ ഏവിയേഷൻ കോഴ്സുൾക്കുള്ള പുതിയ ബാച്ചിലേക്ക് അഡ്മിഷൻ തുടരുകയാണ്.