എംഎം മണിയുടെത് ചിമ്പാൻസിയുടെ മുഖം; കെ സുധാകരൻ
മുതിർന്ന CPM നേതാവ്യ
എം എം മണി MLA യെ
വംശീയമായി അധിക്ഷേപിച്ച്
KPCC പ്രസിഡന്റ് K സുധാകരൻ. എം എം മണിയുടേത് ചിമ്പാൻസിയുടെ മുഖമാണെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അധിക്ഷേപ പരാമർശം. മഹിളാ കോൺഗ്രസ് മണിയുടെ ചിത്രം ചിമ്പാൻസിയുടെ ഫോട്ടോയിൽ ചേർത്ത് വച്ച് കട്ടൗട്ട് ആക്കിയതിനോടുള്ള പ്രതികരണമായിരുന്നു സുധാകരന്റേത്.
"ചിമ്പാൻസിയുടെ മുഖമല്ലേ അ
മണിയുടേത്.
ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ. അതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുക എന്നല്ലാതെ. മഹിളാ കോൺഗ്രസിന് തറവാടിത്തമുണ്ട്. മണിക്കതൊന്നും ഇല്ലല്ലോ' - എന്നിങ്ങനെയായിരുന്നു സുധാകരന്റെ അധിക്ഷേപം.
മഹിളാ കോൺഗ്രസുകാർ രാവിലെ നടത്തിയ നിയമസഭാ മാർച്ചിൽ
MM മണിയെ അധിക്ഷേപിക്കുന്ന രീതിയിൽ കട്ടൗട്ട് പ്രദർശിപ്പിച്ചിരുന്നു. വ്യാപക വിമർശനം
ഉയർന്നതോടെ പ്രവർത്തകർ കട്ടൗട്ട് മാർച്ചിനിടെ മുക്കി. വിവാദത്തെ തുടർന്ന്
ഉദ്ഘാടകനായ
V D സതീശൻ എത്തിയതുമില്ല.