കണ്ണൂരില്‍ RSS ഓഫീസിന് നേരെ ബോംബ് എറിഞ്ഞു
കണ്ണൂര്‍: പയ്യന്നൂരില്‍ ആര് എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂരിലെ ആര്.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ഓഫീസന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആളപായമില്ല.
ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല.