ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചു
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരവേ, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചു.
ഒൗദ്യോഗിക വസതി ഒഴിയുകയും ചെയ്തു.
അതേസമയം, വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ഭരണം നിലനിറുത്തണമെന്ന നിര്‍ദ്ദേശം എന്‍.സി.പി നേതാവ് ശരത് പവാര്‍ മുന്നോട്ടുവച്ചു. എന്നാല്‍, കോണ്‍ഗ്രസും എന്‍.സി.പിയും ഉള്‍പ്പെട്ട ഭരണത്തിന് തയ്യാറല്ലെന്ന് ഷിന്‍ഡെ വ്യക്തമാക്കി.
ഏഴ് സ്വതന്ത്രര്‍ അടക്കം 46 എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ 34 എം.എല്‍.എമാര്‍ മാത്രമേ ഒപ്പുവച്ചിട്ടുള്ളൂ. ഇതില്‍ നാലുപേര്‍ സ്വതന്ത്രരാണ്. ഗുജറാത്തില്‍ തമ്ബടിച്ചിരുന്ന സംഘത്തെ ബി.ജെ.പി ഇന്നലെ പുലര്‍ച്ചെയോട അസാമിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
പാര്‍ട്ടിയിലെ 37 എം.എല്‍.എമാരുടെ പിന്തുണയില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്പിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.