സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെ ചോദ്യംചെയ്തു
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെ സി.ബി.ഐ ചോദ്യംചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യംചെയ്യല്‍.
പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍.
സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന് എം.പിയെ സി.ബി.ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ ഓഫിസ് ഒഴിവാക്കി കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസില്‍വെച്ച് തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. കേസില്‍ ഹൈബി ഈഡനും ആറ് കോണ്‍ഗ്രസ് നേതാക്കളും പ്രതിയാക്കപ്പെട്ടതോടെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിയും പ്രതിയാണ്.