
വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13ന്
ദളപതി വിജയ്‌യുടെയും പൂജാ ഹെഗ്‌ഡെയുടെയും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ചിത്രം അടുത്ത മാസം 13ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ്സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ ആണ് നായിക. ഷൈന്‍ ടോം ചാക്കോ ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്.