
തകർത്താടി ലാലേട്ടൻ; ആറാട്ട് ട്രെയിലര്‍ പുറത്ത്
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. വ്യത്യസ്ത ഭാവങ്ങളിലാണ് മോഹൻലാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നു. .’ഐ ആം ലൂസിഫര്‍ എന്ന ഡയലോഗും , മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും കാണികളെ ഹരം കൊള്ളിക്കുന്നതാണ്.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാൽ ഒത്തുചേരുന്ന സിനിമയാണ് ആറാട്ട് . 2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥാണു നായിക.
’ഐ ആം ലൂസിഫര്‍ എന്ന ഡയലോഗും , മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും കാണികളെ ഹരം കൊള്ളിക്കുന്നതാണ്.
നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്‌ക്കുക ആയിരുന്നു.