കേശു ഈ വീടിന്റെ നാഥന് ഒ ടി ടി റിലീസിനൊരുങ്ങുന്നു
കേശു ഈ വീടിന്റെ നാഥന് ഒ ടി ടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഈ വാര്‍ത്ത സ്ഥിരീകരിച്ച് മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു .
ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഉടന്‍ സ്ട്രീമിങ് ആരംഭിക്കും. ഇപ്പോള്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണിത്. കുടുംബപശ്ചാത്തലത്തില്‍ നര്മ്മപ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത് . ദിലീപിന്റെ മേക്കോവര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജനപ്രിയ നടന് പ്രത്യക്ഷപ്പെടുന്നത്.