കോട്ടയം കാണക്കാരി പഞ്ചായത്തിൽ യിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്
കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനില്‍കുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ് ചെറിയാന്റ വിജയം നിലവില്‍ LDF ഭരണമാണ് കാണക്കാരിയില്‍. തിരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ കെ അനില്‍കുമാറും മത്സരിച്ചു.