സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ആകെ 2,82,645 വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
1,34,451 പുരുഷന്മാരും 1,48,192 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്റര്‍മാരും ഇതില്‍ ഉള്‍പ്പെടും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.32 വാര്‍ഡുകളിലായി ആകെ 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 21 പേര് സ്ത്രീകളാണ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ പത്തിന് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ല്‍ ലഭ്യമാകും.