മരക്കാർ കഴിഞ്ഞ് വരുന്നവർക്ക് കട്ടനും കുക്കിയും സൗജന്യം
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹം' സിനിമ കണ്ടതിന് ശേഷം ടിക്കറ്റുമായി എത്തുന്നവർക്ക് കട്ടനും കുക്കിയും സൗജന്യമായി നൽകുന്ന ഓഫറുമായി 'ഡേ വൺ കഫേ' (Day One Cafe). നാളെ മുതൽ ആരംഭിക്കുന്ന ഓഫർ ഡിസംബർ നാലിനാണ് അവസാനിക്കുന്നത് എന്നാണ് കഫെ അധികൃതർ അറിയിച്ചത്. തിരുവനന്തപുരം കവടിയാർ പാലസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡേ വൺ കഫേയിലാണ് ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.