റിലയന്‍സ് ജിയോയും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു
വൊഡാഫോണ്‍ ഐഡിയയും കൂടാതെ റിലയന്സ്എയര്ട്ടലും അവരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍ ഇതാ തൊട്ടുപിന്നാലെ റിലയന്‍സ് ജിയോയും അവരുടെ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തി .
റിലയന്‍സ് ജിയോ അവരുടെ നിരക്കുകളില്‍ 20 ശതമാനം വരെയാണ് നിലവില്‍ കൂട്ടിയിരിക്കുന്നത് .ഡിസംബര്‍ 1 മുതലാണ് പുതിയ നിരക്കുകള്‍ വരുക.
എന്നാല്‍ അതിനു നിലവില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് പഴയ ഓഫറുകളില്‍ തന്നെ റീച്ചാര്‍ജ്ജ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .ഡിസംബര്‍ 1 മുതല്‍ 75 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകള്‍ 91 രൂപയായി മാറും .129 രൂപയുടെ പ്ലാനുകള്‍ 155 രൂപയ്ക്കും ,399 രൂപയുടെ പ്ലാനുകള്‍ 479 രൂപയായും ,1299 രൂപയുടെ പ്ലാനുകള്‍ 1559 രൂപയ്ക്കും കൂടാതെ 2399 രൂപയുടെ 2879 പ്ലാനുകള്‍ രൂപയായും മാറുന്നതായിരിക്കും .അതുപോലെ തന്നെ മറ്റു ചില പ്ലാനുകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നതായിരിക്കും .