ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ (Idukki dam) ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 2400.06 അടിയിലെത്തി. ഇന്നലെ തുറന്ന ഷട്ടര്‍ രാത്രിയോടെ അടച്ചിരുന്നു.
സെക്കന്റില്‍ 80,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നും പുറത്തേക്കൊഴുക്കിയത്. റൂള്‍ കര്‍വില്‍ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് (Red alert) പിന്‍വലിച്ചു.
ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. നിലവില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.05 അടിയിലെത്തി. 338 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി ഒഴുക്കുന്നത്. ഈ അളവും കുറച്ചേക്കും.