'പുലിമുരുകന്' ടീം വീണ്ടും ഒന്നിക്കുന്നു
പ്രേക്ഷകര്‍ ഏവരും കാത്തിരിക്കുന്ന ചിത്രം 'മോണ്‍സ്റ്റര്‍' ഷൂട്ടിംഗ് തുടരുകയാണ്.
'പുലിമുരുകന്' ടീം വീണ്ടും ഒന്നിക്കുന്നുവെന്നതിന്റെ ആകാംക്ഷയിലാണ് ഏവരും. ഇപ്പോഴിതാ 'മോണ്‍സ്റ്റര്‍' ചിത്രത്തിന്റെ സംവിധായകന് വൈശാഖ് നായകന് മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതാണ് ചര്‍ച്ച.
'മോണ്‍സ്റ്റര്‍' എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് 'മോണ്‍സ്റ്ററില്‍' മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലുക്കുമായി പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.