അതിവേഗത്തില്‍ 50 കോടി ക്ലബില്‍ കടന്ന് 'കുറുപ്പ്'
കൊവിഡിന് ശേഷം തീയറ്ററുകളില്‍ ആഘോഷമാക്കിയ ദുല്‍ഖര്‍ സല്മാന് ചിത്രം 'കുറുപ്പ്' 50 കോടി ക്ലബിലേക്ക്.
ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ആറു കോടിയില്‍ അധികം രൂപ ചിത്രം നേടിയിരുന്നു. ലോകമെമ്ബാടും 1500 സ്ക്രീനിലാണ് കുറുപ്പ് എത്തിയത്.
എല്ലായിടത്തും മികച്ച പ്രതികരണമാണ് സിനിമ നേടിയത്. ഇതിന് പിന്നാലെയാണ് ചിത്രം 50 കോടി പിന്നിടുന്നത്. കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാവുകയാണ് കുറുപ്പ്.