സെലേറിയോയുടെ സിഎന്‍ജി കാറുകളും പുറത്തിറക്കാനൊരുങ്ങി മാരുതി
മാരുതി സുസുക്കി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതിയ തലമുറ സെലേറിയോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
നിലവില്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ 2021 സെലേറിയോ ലഭ്യമാകൂ.
എന്നിരുന്നാലും, വാഹനത്തിന്റെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി പതിപ്പ് താമസിയാതെ തന്നെ മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിക്കും. സിഎന്‍ജി സെലേറിയോയെ കുറിച്ച് നിര്‍മ്മാതാക്കള്‍ വരും ആഴ്ചകളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിന് ശേഷം സെലേരിയോ സിഎന്‍ജി താമസിയാതെ വില്‍പ്പനയ്ക്കെത്തും. വാഹനത്തിന്റെ വിലകളും മറ്റും പ്രഖ്യാപനത്തില്‍ മാത്രമേ വെളിപ്പെടുത്തുകയുള്ളൂ.
നിലവില്‍, K10B എഞ്ചിന് പകരമുള്ള പുതിയ K10C പെട്രോള്‍ എഞ്ചിനാണ് 2021 സെലേറിയോയ്ക്ക് ശക്തി പകരുന്നത്. പുതിയ എഞ്ചിന് പരമാവധി 68 bhp കരുത്തും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.
സെലേറിയോ ഇപ്പോള്‍ ബ്രാന്‍ഡിന്റെ HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, ഹാച്ച്ബാക്കിന്റെ അളവുകള്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്നിരിക്കുന്നു. ഇതിന് ഇപ്പോള്‍ 3,695 mm നീളവും 1,655 mm വീതിയും 1,555 mm ഉയരവുമുണ്ട്. പുതിയ തലമുറ സെലേറിയോയുടെ വീല്‍ബേസ് 2,435 mm ഉം ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm ഉം ആണ്. 313 ലിറ്ററാണ് ചെറു ഹാച്ച്ബാക്കിന്റെ ബൂട്ട് സ്പേസ് കപ്പാസിറ്റി.