'കള്ളന് ഡിസൂസ' ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും
ജിത്തു.കെ.ജയന് സൗബിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളന് ഡിസൂസ. സജീര്‍ ബാബ രച നോര്വഹിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്നു.
അരുണ്‍ ചാലില്‍.ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
എഡിറ്റിംഗ് റിസാല്‍ ചീരന്‍. ബി ഹരിനാരായണന്റേതാണ് വരികള്‍. സംഗീതം ലിയോ ടോം. ദുല്‍ഖര്‍ ചിത്രം ചാര്‍ളിയെ ഹിറ്റായി മാറിയ കഥാപാത്രങ്ങളില്‍ ഒരാള്‍ ആയിരുന്നു സൗബിന് ഷാഹിര്‍ അവതരിപ്പിച്ച കള്ളന് ഡിസൂസ. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ എത്തുന്നത്. ഡിസംബര്‍ 17ന് ചിത്രം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.