Sunday, September 08, 2024
 
 

ലേഡീസ് ഒണ്‍ലി ബസ് സര്‍വീസുമായി മുംബൈ

the indian state the indian state
05 November 2021 03:16 PM

മുംബൈ: മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്( BEST) സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കുന്നു.

നവംബര്‍ ആറുമുതലാണ് സൗകര്യം ലഭ്യമാവുക.

നഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകള്‍ ഒരുക്കുന്നത്. എഴുപതു റൂട്ടുകളില്‍ പത്തെണ്ണം ലേഡീസ് സ്‌പെഷലായിരിക്കും. അഥവാ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ളവയാവും. ബാക്കിയുള്ള അറുപതു റൂട്ടുകളില്‍ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും നടപ്പിലാക്കുക. അതായത് ആദ്യ ബസ്റ്റോപ്പില്‍ സ്ത്രീകള്‍ക്കായിരിക്കും മുന്‍ഗണന.

നഗരത്തിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ആണ് ഈ സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വക്താക്കള്‍ അറിയിച്ചു. ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ട്രിപ്പുകളുടെ എണ്ണമോ റൂട്ടുകളോ വര്‍ധിപ്പിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു.

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബെസ്റ്റിന്റെ ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration