മലപ്പുറത്ത് വാഹനാപകടം; കൈക്കുഞ്ഞ് മരിച്ചു
മലപ്പുറം: ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒരു മാസം) ആണ് അപകടത്തില്‍ മരിച്ചത്.കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് . തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത് .ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന കുഴല്‍ കിണര്‍ ജോലിയ്ക്ക് ഉപയോഗിക്കുന്ന ലോറി ഇടിക്കുകയായിരുന്നു.