കേരളത്തെ അപമാനിക്കാന്‍ ആസൂത്രിത നീക്കം: കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം | കേരളത്തെ വിമര്‍ശിച്ച കിറ്റെക്സ് എം ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണ്. അങ്ങനെയല്ലെന്ന് പറയുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപക- സംരഭക അനുകൂല സഹാചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വ്യവസായ സൗഹൃദ നടപടികളാണ് സര്‍ക്കാര്‍ എന്നും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.