രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,07,95,716 ആയി. രോഗമുക്തി നേടിയവരുടെ എണ്ണവും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,254 പേരാണ് രോഗമുക്തരായത്.
പുതിയതായി 1,206 പേര് കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 4,07,145 ആയി. നിലവില്‍ 4,55,033 പേരാണ് ചികിത്സയില്‍ കഴിയുന്നത്.