കോവിഡ് വ്യാപനം ;കേരളത്തില്‍ ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി നല്കിരിക്കുന്നത് . ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആര്.ടി.സി പരിമിത സര്‍വീസായിരിക്കും നടത്തുക.
കൊവിസ് വ്യാപനം കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരുന്നത് . ഇന്നും നാളെയും കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും അറിയിച്ചു .