നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് പിറന്നു
നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് പിറന്നു. മകന്റെ ചിത്രവും പേരും പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ലൂക്ക ജോസഫ് ഫിലിപ് എന്നാണ് മകന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും എത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളംകാരനായ അശ്വിന് ഫിലിപ്പിന്റെയും വിവാഹം.