Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

"ഞാന്‍ ഒരു പെണ്ണിനെ തേടുന്നു: അവള്‍ക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയണം, അതുമാത്രമാണ് ഡിമാന്റ്": ഫൈസല്‍ എ അസീസ് എന്ന ചെറുപ്പക്കാരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

23 June 2021 12:25 PM

സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്ണിന്റെയും കണ്ണീര്‍ വീഴ്ത്തില്ലെന്ന ആണത്തമുള്ള നിലപാടുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. വിസ്മയയുടെ മരണം വേദനയാകുമ്പോള്‍ ആ ദൃഢപ്രതിജ്ഞ നെഞ്ചേറ്റാന്‍ നിരവധി പേരാണ് മുന്നോട്ടുവരുന്നത്. ഇവിടെയിതാ ഡിമാന്റുകള്‍ക്കും സ്വര്‍ണത്തിളക്കങ്ങള്‍ക്കുമപ്പുറം സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പെണ്ണിനെ തേടുകയാണ് ഫൈസല്‍ എ അസീസ് എന്ന ചെറുപ്പക്കാരന്‍. അന്തസുള്ള ഫൈസലിന്റെ നിലപാടിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ഫൈസലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് :

ഞാൻ ഒരു പെണ്ണിനെ തേടുന്നു ;

എനിക്കിണയായി;എന്റെ തുണയായി ; എന്റെ വീട്ടുകാരുടെ ഓമനയായി മാറുവാൻ ഒരു പുണ്യത്തെ തേടുന്നു .
അതിനു എനിക്ക് കുറച്ചു ഡിമാൻറ്റ്സ് ഉണ്ട്.
അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയണം ; അവൾക്ക് എന്റെ കുടുംബത്തെ സ്നേഹിക്കാൻ കഴിയണം .തിരികെ അങ്ങനെ തന്നെ ഉണ്ടാകും എന്നുള്ളതിൽ സംശയം വേണ്ട.

നിനക്ക് ഞാൻ എന്റെ ഹൃദയം തരാം
പകരം നീ എനിക്ക് നൽകേണ്ടത് നിന്നെ തന്നെയാണ് ; നിന്നെ മാത്രമാണ് ;
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക
എനിക്ക് സർക്കാർ ജോലിയില്ല .

നിന്നെ പട്ടുമെത്തയിൽ കിടത്തിയുറക്കാം എന്നും വീരവാദം മുഴക്കുന്നില്ല .
എന്റെ കുഞ്ഞു വീട്ടിൽ നിനക്കായി മാത്രം ഒരിടം ഉണ്ടാവും .അതായത് എന്റെ വാപ്പയുടെയും ഉമ്മയുടെയും മകളായുള്ള ആ ഇടം .

അവിടെ കിട്ടുന്ന പട്ടുമെത്തയിൽ മുന്നോട്ടുള്ള ഓരോ ദിവസവും സ്വർഗ്ഗമാക്കി മാറ്റുവാൻ ഞാൻ നിന്നോടൊപ്പം ഉണ്ടാകും മരണം വരെ .

ഇണക്കങ്ങളും പിണക്കങ്ങക്കും ഉണ്ടാവും ജീവിതത്തിൽ ; അതാണ് ജീവിതം .
മുന്നോട്ടുള്ള ഒഴുക്കിൽ തടസ്സങ്ങൾ നേരിട്ടാലും ഒരുമിച്ചു മുന്നോട്ട് തുഴയാൻ നിനക്ക് ഞാനും എനിക്ക് നീയും ഉണ്ടാകണം എന്നുള്ള വാക്ക് പകർന്നുനൽകുക എന്നുള്ളിടത്തു ജീവിതം സന്തോഷകരമാകും.
നിന്നെയാണ് ,നിന്റെ ഹൃദയത്തെയാണ് ആണ്‌ വേണ്ടത്‌. തിരികെ എന്റെ ഹൃദയം അന്നുമുണ്ടാകും നിന്നോടൊപ്പം.

Faizal A Azeez II

 

 

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration