ലോക്ക്ഡൗൺ ഇളവ് ജൂൺ 16 ന് ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവ് 16 ന് ശേഷം മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗ വ്യാപന തീവ്രത അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പരിശോധന വര്‍ധിപ്പിക്കണം. രോഗം കൂടുതല്‍ പകരുന്നത് വീടുകളില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കോളനികളില്‍ വാക്സിന് ക്യാമ്ബുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഗ നിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും, വര്‍ഷങ്ങളും എടുത്തേക്കാമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ലോക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് ശ്രമിക്കണം. ടെലി മെഡിസിന് സംവിധാനം കൂടുതല്‍ വിപുലീകരിക്കും. കോവിഡതര രോഗങ്ങളുള്ള എല്ലാവര്ക്കും ചികിത്സ ലഭിക്കും. മൂന്നാം തരംഗം ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.