സുശാന്തിൻറെ വേര്പാടിന് ഒരു വയസ്
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്പാടിന് ഒരു വയസ്.ഏഴ് വര്‍ഷം മാത്രം നീണ്ടു നില്ക്കുന്ന സിനിമാ ജീവിതമായിരുന്നു സുശാന്തിന്റേത്. കഴിഞ്ഞ 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്ത് എന്തിന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. വിടവാങ്ങി ഒരാണ്ട് തികയുമ്ബോഴും സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല.ചിലരുടെ ഇടപെടലിലൂടെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കൊവിഡും തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണും ഏകാന്തതയുമെല്ലാം സുശാന്തിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചു എന്ന ആരോപണവും ഉയര്‍ന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ചര്‍ച്ചയായി. 2020 സെപ്റ്റംബര്‍ 29-ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചു.