'പിണറായി വീട്ടുമുറ്റത്ത്'; പുതിയ പ്രചാരണ പരിപാടിയുമായി സിപിഐഎം
തിരുവനന്തപുരം : കേരളത്തില്‍ തുടര്‍ഭരണം പിടിക്കാന്‍ പുതിയ തന്ത്രവുമായി സിപിഎം . പിണറായി വീട്ട് മുറ്റത്ത് എന്ന പേരില്‍ വോട്ട് തേടാനാണ് പുതിയ നീക്കം . ഇതിനായി വീടുവീടാന്തരം സിപിഎം നേതാക്കള്‍ പ്രചാരണത്തിനിറങ്ങും .
ചില സ്ഥലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്. മുഖ്യമന്ത്രിക്ക് എത്താന്‍ പറ്റാത്തയിടങ്ങളില്‍ സിപിഎം നേതാക്കള്‍ ഫോണ്‍ ചെയ്തും വോട്ട് ചോദിക്കുന്നുണ്ട്.
പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികള്‍ നാളെ തുടങ്ങും. കുടുംബ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്.