വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ട് നേതാക്കള്‍
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുെ വെറുക്കുന്ന പാര്‍ട്ടി ബിജെപിയെന്ന് അഭിപ്രായ സര്‍വെ ഫലം. മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലത്തിലാണ് ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബിജെപിയെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. സര്‍വെയില്‍ പങ്കെടുത്ത 34.3 ശതമാനം പേരും ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയെന്ന് രേഖപ്പെടുത്തി.
11.8 ശതമാനം സിപിഎമ്മിനെ ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. 51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.
സര്‍വ്വേയില്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതല്‍ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേര് അഭിപ്രായം രേഖപ്പെടുത്തി.