നാഗ്പൂരില്‍നിന്ന് അരിലോറിയില്‍ കടത്തിയ 1. 38 കോടി രൂപ പിടികൂടി
കുറ്റിപ്പുറം : നാഗ്പൂരില്‍നിന്ന് അരിലോറിയില്‍ കടത്തിയ 1,38,50,000 രൂപ പിടികൂടി . ലോറി ഡ്രൈവര്‍ തൃപ്രങ്ങോട് സ്വദേശി വെള്ളിയപ്പറമ്ബില് വൈശാഖിനെ (30) കസ്റ്റഡിയിലെടുത്തു . ലോറിയില്‍ പ്രത്യേകം തയാറാക്കിയ രണ്ട് അറകളിലായാണ് പണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത് .
നാഗ്പൂരിലുള്ള ഷിനോ എന്നയാള്‍ ചാലിശ്ശേരിയിലുള്ള സഹോദരന് ഷിജോയ്ക്ക് നല്‍കാനാണ് പണം അയച്ചത് . 25ഓളം ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ലോറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന എന്‍ഫോഴ്സ്മെന്റ് സംഘം എടപ്പാള്‍ കുറ്റിപ്പാലയില്‍ ലോറി തടഞ്ഞു പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത് . കാലങ്ങളായി സംഘം ഹവാല ഇടപാടിലും നികുതി ടാക്സ് വെട്ടിച്ചും പണം കേരളത്തിലേക്ക് കടത്താറുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി .
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ അനില്‍കുമാറിെന്റ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത തുക കുറ്റിപ്പുറം സി.ഐ ശശീന്ദ്രന് മേലയിലിന് കൈമാറി . ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു .