ഇന്ന് 123 പേര്‍ക്ക് കോവിഡ്; 113 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം > സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 53 പേര് ഇന്ന് രോഗമുക്തരായി. ഇതുവരെ 1761 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 344 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്ത് നിന്നും 33 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 6 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, ഖണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് രോഗം പോസിറ്റീവായവര്‍.