The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യം

ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ.ഡി കേസ് കോടതി റദ്ദാക്കി

അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന ഇ.ഡി. കേസ് ദ…

Kerala10 Jun 2026, 11:21 PM 9,385
ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ.ഡി കേസ് കോടതി റദ്ദാക്കി
ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇ.ഡി കേസ് കോടതി റദ്ദാക്കി

അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന ഇ.ഡി. കേസ് ദില്ലി ഹൈക്കോടതി റദ്ദാക്കി. ദില്ലി പൊലീസിന്റെ എക്കണോമിക് ഒഫന്‍സ് വിങ്ങിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും റദ്ദാക്കി. ഇത്തരത്തിലൊരു കേസ് തുടരുന്നത് നിയമനടപടികളുടെ ദുര്‍വിനിയോഗമായിത്തീരുമെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും നിയമലംഘനമില്ലെന്നും കോടതി വ്യക്തമാക്കി. ചൈനയില്‍ നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുകളില്‍ ഇ.ഡി. കേസെടുത്തിരുന്നത്.

2023 ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നു.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്.

Share this story

Share

Related Stories