The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിഫുക്കറ്റ്-ഡല്‍ഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചുതൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ

അമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി

തൃശൂരിലെ 30 വയസ്സുകാരിയായ യുവതി, കഴുത്തിലെ സ്പൈനൽ കോർഡിനെ ചുറ്റിപ്പറ്റിയ സംരക്ഷണ പാളികളിൽ രക്തസ്രാവം (spontaneous cervical spinal subdural hematoma) ഉണ്ടായതിനെ തുടർന്ന്, കൈകാലുകളിലും വേഗത്തിൽ ശക്തി നഷ…

Kerala24 Jul 2026, 9:56 PM 6,421
അമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി
അമല മെഡിക്കൽ കോളേജിൽ അപൂർവ അടിയന്തര സ്പൈനൽ ശസ്ത്രക്രിയ: യുവതിയെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി

തൃശൂരിലെ 30 വയസ്സുകാരിയായ യുവതി, കഴുത്തിലെ സ്പൈനൽ കോർഡിനെ ചുറ്റിപ്പറ്റിയ സംരക്ഷണ പാളികളിൽ രക്തസ്രാവം (spontaneous cervical spinal subdural hematoma) ഉണ്ടായതിനെ തുടർന്ന്, കൈകാലുകളിലും വേഗത്തിൽ ശക്തി നഷ്ടപ്പെടുകയായിരുന്നു. അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി, അവരെ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി.എം.ആർ.ഐ. പരിശോധനയിൽ, C3 മുതൽ C5 വരെ സ്പൈനൽ കോർഡിൽ രക്തസ്രാ വം ഉണ്ടെന്ന് കണ്ടെത്തി. സാധാരണ spinal epidural hematoma (സ്പൈനൽ കോർഡിന് പുറത്തുള്ള രക്തസ്രാവം) കൂടുതലായി കാണപ്പെടുന്നുവെങ്കിലും, spinal subdural hematoma (സ്പൈനൽ കോർഡിന്റെ സംരക്ഷണ പാളികളിൽ ഉള്ള രക്തസ്രാവം) അത്യപൂർവവും അപകടകരവുമാണ്.

ത്വരിതമായ ചികിത്സ ലഭിക്കാത്ത പക്ഷം, രോഗിക്ക് കൈകാലുകളുടെയും സ്ഥിരമായ പക്ഷാഘാതം, ശ്വാസകോശ പ്രവർത്തന നഷ്ടം, മലമൂത്ര നിയന്ത്രണം നഷ്ടപ്പെടൽ, മരണവും സംഭവിക്കാമായിരുന്നു.രോഗിക്ക് systemic lupus erythematosus (SLE) എന്ന ഓട്ടോഇമ്യൂൺ രോഗം ഉണ്ടായിരുന്നതിനാൽ, രക്തം കട്ടപിടിക്കുന്ന പ്രശ്നങ്ങളും, autoantibodies മൂലമുള്ള രക്ത അസംഗതികളും ഉണ്ടായിരുന്നു
. ഇതുമൂലം ശസ്ത്രക്രിയാ പദ്ധതി വളരെ സങ്കീർണ്ണമായി.

രോഗിയുടെ നാഡീപ്രവർത്തനം വേഗത്തിൽ മോശമായി. ഇടത് കൈകാലുകളിൽ പൂർണ്ണമായും ചലനം നഷ്ടപ്പെട്ടു, വലതു കൈകാലുകളിലും ശക്തി കുറഞ്ഞു.ന്യൂറോസർജൻ ഡോ. ദിലീപ് രാജശേഖരൻ അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ subdural hematoma സ്ഥിരീകരിക്കുകയും, സൂക്ഷ്മമായ microsurgical dissection വഴി സ്പൈനൽ കോർഡ് decompress ചെയ്യുകയും ചെയ്തു. രോഗി ഇപ്പോൾ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. ശസ്ത്രക്രിയക്ക്  ഡോ. ദിലീപ് രാജശേഖരൻ ന്യൂറോസർജൻ, ജനറൽ മെഡിസിൻ ഡോ. അഭിഷേക്, റേഡിയോളജി ഡോ. ജിജോ ജോസഫ്, അനസ്തീഷ്യ ഡോ. ജൂലി പി. ബേബി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡോ. വിനു വിപിൻ, ഹിമറ്റോളജി ഡോ. കെ.ആർ. ജഗൻ, ഇൻറൻസീവ് കെയർ വിഭാഗം എന്നിവരുടെ ഏകോപിതമായ പരിശ്രമം രോഗിയുടെ വിജയകരമായ ചികിത്സക്കും വീണ്ടെടുപ്പിനും നിർണായകമായി.

Share this story

Share

Related Stories