The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുമൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുമൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Kerala19 Jun 2026, 1:19 PM 6,578
മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കാന്തല്ലൂർ ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ടേറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ, മുരുകന്റെ മരണം ആനയുടെ ആക്രമണം മൂലമല്ലെന്ന വനംവകുപ്പിന്റെ പ്രാരംഭ വാദം പൂർണ്ണമായും പൊളിഞ്ഞു.

സമീപത്തെ കെട്ടിട നിർമ്മാണ സൈറ്റിലെ ജോലിക്ക് ശേഷം ആടുകൾക്ക് തീറ്റ ശേഖരിക്കാനായി കൃഷിഭൂമിയിൽ എത്തിയപ്പോഴായിരുന്നു മുരുകനെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികൾക്ക് മുന്നറിയിപ്പോ നൽകാതെ പെട്ടെന്ന് തുരത്തിയതാണ് ആന അക്രമാസക്തനാകാനും ഈ വലിയ അപകടമുണ്ടാകാനും കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

മരണത്തെത്തുടർന്ന് മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ മുരുകന്റെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി കൈമാറാൻ വനംവകുപ്പ് സമ്മതിച്ചു. ഈ തുക കൈമാറിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ.

Share this story

Share

Related Stories