The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുമൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുമൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ല

മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍

Kerala17 Jun 2026, 1:45 PM 8,877
മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍
മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനം നടത്തി. മുൻ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായുള്ള കരാറിൽ ഒപ്പുവെച്ചതിനാൽ നിലവിൽ കേരളവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കരാറുകളിൽ ഏർപ്പെടുകയും സാമ്പത്തിക സഹായം കൈപ്പറ്റുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് ഈ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടി വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. തുടർനടപടികൾ വിലയിരുത്തുന്നതിനും സംസ്ഥാനത്തിന്റെ നയപരമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി ഒരു മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായുള്ള സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ ഉപസമിതി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള തീരുമാനങ്ങൾ. 

കേന്ദ്ര പദ്ധതികളോട് സഹകരിക്കുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ ബലികഴിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെ പാഠ്യപദ്ധതി നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിൽ (കരിക്കുലം ഫ്രീഡം) കേന്ദ്ര സർക്കാർ ഇടപെടരുത് എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാനത്തിനുള്ള പ്രധാന ആശയപരമായ വിയോജിപ്പ്. അതോടൊപ്പം, പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണ്ണമായ അധികാരം സംസ്ഥാന സർക്കാരിന് നൽകണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 99 കോടിയിലധികം രൂപ കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 106 കോടി രൂപ കൂടി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടുകൾ സംസ്ഥാനത്തിന്റെ കൃത്യമായ അവകാശമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, പിഎംശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ മുൻ സർക്കാർ കേന്ദ്രത്തിന് കത്തുകളൊന്നും നൽകിയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമാന ചിന്താഗതിയുള്ള മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ച് നീങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Share this story

Share

Related Stories