The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻ

ജലസമൃദ്ധിയ്ക്കായി കേരളം; ഇന്ത്യക്ക് മാതൃക

കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ജലലഭ്യതയും ഉ…

Kerala06 Jun 2025, 6:25 AM 52,137
ജലസമൃദ്ധിയ്ക്കായി കേരളം;  ഇന്ത്യക്ക് മാതൃക

കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ജലലഭ്യതയും ഉപഭോഗവും ശാസ്ത്രീയമായി കണക്കാക്കി, ഭാവി തലമുറയ്ക്കായി ജലം സംരക്ഷിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയാണിത്.




കേരളത്തിൽ ജലലഭ്യത കുറഞ്ഞുവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നൂതനപദ്ധതിക്ക് രൂപം നൽകിയത്. 44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം വേനൽക്കാലത്ത് പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യം നിലവിലുണ്ട്. ഈ വെല്ലുവിളികളെ നേരിടുന്നതിനുള്ള ആദ്യപടിയാണ് ജലബജറ്റ്.





ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ്, അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സമഗ്രമായ ഒരു രേഖയാണ് ജലബജറ്റ്. അനാവശ്യമായി ജലം പാഴാക്കരുത് എന്ന ബോധം ജനങ്ങളിൽ വളർത്താനും, ജലം സംരക്ഷിക്കാനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു ജനകീയ പദ്ധതി കൂടിയാണിത്.




സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ (CWRDM) സഹായത്തോടെ, സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവരസാങ്കേതിക മേഖലയിലെ വിദഗ്ദ്ധരും ഉൾപ്പെടുന്ന ഒരു സമിതിയാണ് ജലബജറ്റിന് രൂപം നൽകിയത്.




1013 തദ്ദേശ സ്ഥാപനങ്ങളിൽ നീരുറവ മാസ്റ്റർപ്ലാനുകൾ തയ്യാറാക്കി. നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ 15 ബ്ലോക്കുകളിലും 94 ഗ്രാമപഞ്ചായത്തുകളിലും ജലബജറ്റ് തയ്യാറാക്കി. എല്ലാ ജില്ലകളിലെയും ഓരോ തെരഞ്ഞെടുത്ത ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ഇത് നടപ്പാക്കിയത്. ജലബജറ്റിന്റെ ഭാഗമായി വിവിധോദ്ദേശ്യ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും കാര്യക്ഷമമായ ഉപയോഗത്തിലും കേരളം ഒരു മാതൃക സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ. ഭാവി തലമുറകൾക്കായി ജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണിത്.


കരുത്തോടെ കേരളം- 46


Share this story

Share

Related Stories