The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 5000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്…

Kerala23 Jan 2024, 8:10 PM 18,232
കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 5000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതായിരുന്നു.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതിന്റെ തുടർച്ചയായി വിദ്യാകിരണം പദ്ധതി നടപ്പാക്കി.


ഗുണമേന്മാ മാനദണ്ഡങ്ങളിൽ പ്രധാനമായ ഒരിനമായി കണ്ടത് ഭൗതിക സൗകര്യവികസനമാണ്.ഇങ്ങനെ 973 വിദ്യാലയങ്ങൾക്കാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കിഫ്ബി ധനസഹായത്തോടെ കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. 2595 കോടി രൂപ ഇതിനായി നീക്കിവെച്ചു.കിഫ്ബി ധനസഹായത്തോടെ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കാൻ അഞ്ചു കോടി ധനസഹായം അനുവദിച്ചു.മൂന്നുകോടി ധനസഹായത്തോടെ 386 സ്‌കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അനുവാദം നൽകുകയുണ്ടായി.ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളാണ് ഇവ. 500 കുട്ടികളിൽ കൂടുതലുള്ള 446 സർക്കാർ വിദ്യാലയങ്ങൾക്ക് ഒരുകോടി അനുവദിക്കുകയുണ്ടായി.സ്‌കൂൾ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 8 മുതൽ 12 വരെ ക്ലാസുകൾ ഉള്ള 4752 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി.ഇതിന്റെ ഭാഗമായി ബ്രോഡ്ബാൻഡ് ശൃംഖലയും ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനവും ഈ സ്‌കൂളുകളിൽ ഒരുക്കി.പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി 11257 ഹൈടെക് ലാബുകളും സജ്ജമാക്കി.1,1955 ലാപ്‌ടോപ്പ്, 69944 പ്രൊജക്ടർ, 4578 ഡി. എസ്.എൽ.ആർ ക്യാമറ, 4545 എൽ. ഇ. ഡി. ടി.വി, 23098 സ്‌ക്രീൻ, 4720 വെബ്ക്യാം, 100473 യു.എസ്.ബി സ്പീക്കർ, 43250 മൗണ്ടിങ് കിറ്റ് എന്നിവ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.


സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനുള്ള മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് നടത്തിയത്. രണ്ടു നിലകളിലായി നിർമിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം 1129.18 ച.മീറ്ററാണ്. 4 ഹയർ സെക്കണ്ടറി ക്ലാസ് മുറികളും 8 ഹൈസ്‌കൂൾ ക്ലാസ് മുറികളുമാണുള്ളത്. ഇത് കൂടാതെ ഓരോ ക്ലാസ്സ്മുറിയോടും ചേർന്ന് ആക്ടിവിറ്റി ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.


എ. എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ. പി. ഉല്ലാസ്, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് കെട്ടിടം വിഭാഗം എ. നിഹാൽ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി. കെ. അശോക് കുമാർ, ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ, ചേർത്തല ഡി.ഇ.ഒ എ. കെ. പ്രതീഷ്,പി.ടി.എ പ്രസിഡന്റ് വി.വി. മോഹൻദാസ്, എസ്.എം.സി ചെയർമാൻ പി.വിനീതൻ, സ്‌കൂൾ പ്രിൻസിപ്പൽ എൻ. മഞ്ജു, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെ.ഗീത മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories