The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024 – 25 വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

Kerala23 Feb 2024, 9:55 PM 46,396
ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024 – 25 വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024 – 25 വാര്‍ഷിക പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. കഴിഞ്ഞ യോഗങ്ങളില്‍ അവശേഷിച്ച ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നീ മുനിസിപ്പാലിറ്റികളുടെയും മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും 2024 – 25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതോട്കൂടി ജില്ലയിലെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.


കുന്നംകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റിന് യോഗം അംഗീകരം നല്‍കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ സംയോജന സാധ്യതകള്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കുന്നംകുളം നഗരസഭ വികസന മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുകയും യോഗം അംഗീകാരം നല്‍കുകയും ചെയ്തു.


2023 – 24 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്കായി ആവശ്യപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ മതിലകം ബ്ലോക്ക് പഞ്ചായത്ത്, കാട്ടൂര്‍, വാടാനപ്പിള്ളി, എടത്തിരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. 2023 – 24 വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരാനും യോഗം നിര്‍ദ്ദേശിച്ചു.


ജില്ലയില്‍ നടക്കുന്ന കാന്‍ തൃശ്ശൂര്‍ എന്ന പദ്ധതിയുടെ പ്രാഥമിക ക്യാമ്പുകള്‍ മാര്‍ച്ച് രണ്ടിന് പൂര്‍ത്തീകരിക്കുമെന്ന് ഡിഎംഒ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങളില്‍ കൂടി ക്യാമ്പ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.


ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ഡിപിസി മെമ്പര്‍മാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories