The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2023ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, സഹകരണ സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഡെന്റൽ സ്‌…

Kerala27 Nov 2024, 11:15 PM 19,498
ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2023ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, സഹകരണ സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഡെന്റൽ സ്‌പെഷ്യലിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് വെവ്വേറെ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. അവാർഡ് തുക 15,000. രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.


        ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് ഡയറക്ടർ കൺവീനറും ആയിട്ടുള്ള വിദഗ്ധകമ്മിറ്റി ആയിരിക്കും അവാർഡുകൾ നിശ്ചയിക്കുന്നത്. രോഗികൾ/രോഗികളുടെ സംഘടന, ആശുപത്രി വികസന സൊസൈറ്റി, ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റി, പൊതുജനത്തിലെ ഏതെങ്കിലും അംഗം എന്നിവർക്കോ സ്വന്തമായോ മികച്ച ഡോക്ടർമാരുടെ പേരുകൾ നിർദ്ദേശിക്കാം. കുറഞ്ഞത് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ (സർവീസുകൾ അസാധാരണം ആയി കണക്കാക്കുകയും ബന്ധപ്പെട്ട ഡോക്ടറെ ആദരിക്കുന്നത് പൊതു താൽപര്യത്തിൽ അതീവ പ്രാധാന്യമുള്ളതായി കണക്കാക്കുകയും ചെയ്താൽ മാത്രമേ 5 വർഷം മുതൽ 10 വർഷം വരെ സർവീസ് ഉള്ളവരെ നാമനിർദ്ദേശം ചെയ്യാൻ കഴിയു). അപേക്ഷയുടെയും മറ്റ് അനുബന്ധരേഖയുടെയും അഞ്ചു കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവരുടെ അപേക്ഷകൾ കമ്മിറ്റി നിരസിക്കുന്നതാണ്. മാർഗ്ഗരേഖയും വിശദവിവരങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും കൂടാതെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. ഡിസംബർ 13 ന് മുൻപായി അപേക്ഷകൾ മാർഗ്ഗരേഖയിൽ നിർദ്ദേശിച്ച പ്രകാരം ഉചിതമാർഗേന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് 2023 നായി അപേക്ഷ മുൻപ് സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കഴിഞ്ഞവർഷത്തെ ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡിന് അർഹരായവർക്കും ഈ വർഷത്തെ സമ്മാനദാനച്ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യുന്നതാണ്.


Share this story

Share

Related Stories