സ്വർണ്ണത്തിൽ കുറവില്ലെന്നു ദേവസ്വം ബോർഡ്
തിരുവനന്തപുരം : ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ ശേഖരത്തില്‍ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. സ്ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണം ഇവിടെയുണ്ടെന്നും ഓഡിറ്റിങ് വിഭാഗം കണ്ടെത്തി. മഹസര്‍ രേഖകള്‍ പരിശോധിച്ചാണ് ഓഡിറ്റിങ് വിഭാഗം വ്യക്തതവരുത്തിയത്.
10413 സ്വര്‍ണ്ണം-വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേര്‍ന്നുള്ള സ്ട്രോങ് റൂമിലുള്ളുത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല് ഉരുപ്പടികള്‍ ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.