കൊല്ലം അഞ്ചലിൽ കാറപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
കൊല്ലം : കൊല്ലം അഞ്ചലിൽ കാറിടിച്ച് കുട്ടികളുൾപ്പെടെ 5 പേർക്ക് പരുക്ക്, അപകടത്തിൽപ്പെട്ടവരിൽ കുട്ടികളുടെ അമ്മമാരും ഒരു പിഞ്ചു കുഞ്ഞും, ഒരു വിദ്യാർഥിയുടെയും ഒന്നര വയസുകാരിയുടെയും നില ഗുരുതരം, അപകടത്തിൽപ്പെട്ടത് ഏറം ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ.
അപകടത്തിൽ പരിക്കേറ്റ രണ്ടു കുട്ടികളെ ബിസ്മി (6) സുമയ്യ(ഒന്നര) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.