ഇന്നുമുതല്‍ ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ അപേക്ഷിക്കാം
തിരുവനന്തപുരം: തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാനന്‍ സാധിക്കും. രാത്രി 11 മണിയോടെ വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.
ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദര്‍ശനം അനുവദിക്കരുതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. നിലയ്ക്കലിലെ ആന്റിജൻ പരിശോധനകള്‍ക്ക് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകരെ വിട്ടു നല്‍കേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു. എന്നാല്‍ ദര്‍ശനം അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറിതല സമിതി നല്കിയ റിപ്പോര്‍ട്ട്.