അരുവിക്കര ഡാമിന്റെ തുറന്ന ഷട്ടറുകളിൽ ഒരെണ്ണം അടച്ചു; പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ രാവിലെ 11 മണിക്ക് തുറക്കും
ഇന്ന് ഉച്ചകഴിഞ്ഞ് ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ രാവിലെ 11 മണിക്ക് 2.5 സെന്റിമീറ്റർ വീതം തുറക്കും. 107.60 മീറ്ററാണ് പേപ്പാറയിൽ നിലവിലെ ജലനിരപ്പ്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നിട്ടുണ്ട്. ഒരെണ്ണം 80 സെന്റിമീറ്ററും രണ്ടാമത്തേത് 70 സെന്റിമീറ്ററുമാണ് തുറന്നിട്ടുള്ളത്.